എല്ലാം രാഷ്ട്രീയമായി കാണരുത് ; പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാകണം : രമേശ് ചെന്നിത്തല

Jaihind News Bureau
Friday, February 12, 2021

 

കൊച്ചി : പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാം രാഷ്ട്രീയമായി കാണരുത്. അനധികൃത നിയമനം നടത്തുന്ന വകുപ്പ് മേധാവികള്‍ക്കെതിരെ നടപടി വേണമെന്നും സഹകരണരംഗത്തെ പി.എസ്.സി നിയമനങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.