ജനരോഷത്തിൽ അടിയലുയുന്ന സംസ്ഥാന സർക്കാരിന് കൈത്താങ്ങായി വീണ്ടും സരിത. സർക്കാരിന് എതിരെ പ്രതിപക്ഷം നിലപാട് കടുപ്പിക്കുമ്പോൾ ജനകീയ നേതാക്കന്മാരെ പ്രതികാര ബുദ്ധിയോടെ ഇടതുസർക്കാർ വേട്ടയാടുകയാണ്.
ശബരിമല വിഷയത്തിൽ മതേതര വിശ്വാസികൾക്കിടയിൽ സർക്കാരിന് എതിരെ ജന രോഷം ശക്തമായതോടെ പ്രതിപക്ഷ നേതാക്കൾക്ക് എതിരെ കള്ളക്കേസുകൾ വീണ്ടും പൊടിതട്ടി എടുക്കുകയാണ് പിണറായി സർക്കാർ. കോൺഗ്രസ് നേതാക്കൾക്ക് എതിരെ സോളാർ തട്ടിപ്പ് കേസ് പ്രതി സരിത നൽകിയ പരാതി വീണ്ടും സജീവമാക്കിയതിന് പിന്നിൽ സർക്കാരിന്‍റെ പ്രതികാര ബുദ്ധിയാണ്. ഈ സാഹചര്യത്തിലാണ് സരിത വീണ്ടും പോലീസിന് പരാതി നൽകിയത്. സി.പി.എം നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസുമാണ് ഇതിന് പിന്നിൽ. നിലവിലുള്ള പ്രതിസന്ധിയിൽ നിന്ന് സർക്കാരിനെ കരകയറ്റാനുള്ള രാഷ്ട്ടീയ ഗൂഢാലോചനയാണ് ഇതിന് പിന്നിൽ. പല തവണ മൊഴി മാറ്റിയ തട്ടിപ്പ് കേസിലെ പ്രതിയുടെ വാക്ക് വിശ്വസിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടും സരിതയുടെ പരാതിയിൽ കള്ള കേസ് എടുത്തിരിക്കുന്നത്. സി.പി.എം ഉന്നത നേതാക്കൾ കോടി കണക്കിന് രൂപ വാഗ്ദാനം ചെയ്തതായി സരിത തന്നെ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോൾ കള്ള പരാതി നൽകിയ സരിത മുമ്പ് ഉമ്മൻ ചാണ്ടിയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ.
https://www.youtube.com/watch?v=Yflh_EIckfM
ബ്രൂവറി അഴിമതി, പ്രളയാനന്തര പ്രവർത്തനങ്ങളുടെ വീഴ്ച തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടു. കേരളം സംഘർഷത്തിൽ കലുഷിതമായപ്പോൾ മുഖ്യമന്ത്രി വിദേശത്ത് പോയി താരനിശയിൽ പങ്കെടുക്കുന്നു. ശബരിമല കലാപ ഭുമിയായി. ഇതെല്ലാം മറി കടക്കാനാണ് സി.പി.എം സരിതയെ രംഗത്തിറക്കിരിക്കുന്നത്. സ്വന്തം പാർട്ടിയിലെ വനിതാ നേതാവ് സി.പി.എം എം.എൽ. എ പി.കെ ശശിക്ക് എതിരെ നല്‍കിയ ലൈംഗിക പീഡന പരാതി പാർട്ടി മറച്ചുവെക്കുന്നു. ‘മീ ടൂ’ പീഡന പരാതിയിൽ മുകേഷ് എം.എൽ.എക്ക് എതിരെയും പാർട്ടിക്ക് മിണ്ടാട്ടമില്ല.