എം.എല്‍.എമാരുടെ സത്യഗ്രഹ സമരം; സര്‍ക്കാര്‍ നിലപാട് ദൗര്‍ഭാഗ്യകരം: രമേശ് ചെന്നിത്തല

Jaihind Webdesk
Wednesday, December 12, 2018

Ramesh-Chennithala-Protest-UDF

തിരുവനന്തപുരം: പത്ത് ദിവസമായിട്ട് സത്യാഗ്രഹ സമരത്തെക്കുറിച്ച് സംസാരിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ഈ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  നിയമസഭാതെരഞ്ഞെടുപ്പുഫലം ജനവിരുദ്ധ സര്‍ക്കാറുകള്‍ക്കുള്ള താക്കീതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍.എസ്.എസ് ബി.ജെ.പി അജണ്ടക്കുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. തെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് ശക്തിയും ആത്മവിശ്വാസവും നല്‍കും. അഹങ്കാരികളായ ഭരണാധികാരികള്‍ക്കുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. പിണറായി വിജയനും ഇത് ബാധകമാണ്.  ബ്രൂവറി ഡിസ്റ്റ്‌ലറി അഴിമതിയില്‍ സര്‍ക്കാരിനെതിരായ പോരാട്ടം തുടരും പ്രതിപക്ഷ നേതാവ് പറഞ്ഞു.