GOVINDA CHAMY| ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവം: അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ജയില്‍ മേധാവിക്ക് സമര്‍പ്പിക്കും

Jaihind News Bureau
Monday, July 28, 2025

ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ജയില്‍ മേധാവിക്ക് സമര്‍പ്പിക്കും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായി എന്നായിരുന്നു ഡിഐജിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. വ്യാഴാഴ്ച്ച രാത്രി 12 മണിക്ക് ശേഷം പരിശോധന നടന്നില്ലെന്നും സെല്ലിലെ ലൈറ്റുകള്‍ രാത്രി പ്രവര്‍ത്തിച്ചില്ലെന്നും കണ്ടെത്തിയിരുന്നു. സെല്ലിലെ കമ്പി മുറിച്ച ആയുധം കണ്ടെത്താതിരുന്നത് സെല്ലിലെ പരിശോധനയിലെ വീഴ്ച്ചയാണെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അന്തിമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ന്നുള്ള നടപടികള്‍ ഉണ്ടാവുക. ജയിലിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത.

കുറ്ച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് ഗോവിന്ദച്ചാമി എന്ന കൊടും കുറ്റവാളി അതീവ സുരക്ഷ ജയിലില്‍ നിന്നും ചാടിയത്. ജയില്‍ ചാടിയ വിവരം മണിക്കൂറുകള്‍ക്ക് ശേഷമാണ് ഉദ്യോഗസ്ഥര്‍ അറിയുന്നത് തന്നെ. ആഭ്യന്തര വകുപ്പിന്റെയും ജയില്‍ ഉദ്യോഗസ്ഥരുടെയും കനത്ത സുരക്ഷാ വീഴ്ചയാണ് ഇത്തരത്തില്‍ സംഭവിക്കാന്‍ കാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ സമ്മതിച്ചിരുന്നു.