‘കണ്ണൂർ വിസി നിയമനത്തിന്ചുക്കാന്‍ പിടിച്ചത് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസമന്ത്രിയും’; സർക്കാർ വാദം തള്ളി ഗവർണ്ണർ

 

തിരുവനന്തപുരം : കണ്ണൂർ സര്‍വകലാശാല വിസിയുടെ പുനർനിയമനത്തില്‍ സര്‍ക്കാരിനെ പഴിചാരി ഗവർണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പുനർനിയമനത്തിന് ചുക്കാന്‍ പിടിച്ചത് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസമന്ത്രിയുമാണെന്ന് ഗവർണ്ണര്‍ വ്യക്തമാക്തി. മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ നേരിട്ടെത്തിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഗവർണ്ണർ ആവശ്യപ്പെട്ട പ്രകാരമാണ് പുനർനിയമനമെന്ന സര്‍ക്കാര്‍ വാദം തെറ്റാണെന്നും ഗവർണ്ണർ പറഞ്ഞു.

Comments (0)
Add Comment