‘കൊവിഡ് വാക്സിന്‍റെ പൂർണ ചെലവ് വഹിക്കും’ ; മാതൃകയായി ചത്തീസ്ഗഡിലെ കോൺഗ്രസ് സർക്കാർ

Jaihind Webdesk
Wednesday, April 21, 2021

റായ്പൂര്‍ : രാജ്യത്തിന് മാതൃകയായി ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് സർക്കാർ.  ജനങ്ങള്‍ക്ക് കൊവിഡ് പ്രതിരോധ വാക്സിന്‍ നല്‍കുന്നതിന്‍റെ പൂര്‍ണ ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ അറിയിച്ചു.  പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുന്നതിന്‍റെ ചെലവ് പൂര്‍ണമായി ഏറ്റെടുക്കുമെന്ന്മുഖ്യമന്ത്രി അറിയിച്ചു.

ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ എന്ത് നടപടിയും സ്വീകരിക്കുമെന്ന് ഭൂപേഷ് ബാഗല്‍ ട്വീറ്റ് ചെയ്തു.  ആവശ്യമായ വാക്സന്‍ ലഭ്യമാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. മുമ്പ് ന്യായ് പദ്ധതി നടപ്പിലാക്കി കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകിയും ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് സർക്കാർ മാതൃക കാട്ടിയിരുന്നു.