സ്വപ്‌നയുടെ ശബ്ദരേഖ : ഇഡിക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ ; നിയമോപദേശം തേടി

Jaihind News Bureau
Wednesday, March 10, 2021

 

തിരുവനന്തപുരം:  സ്വപ്‌നയുടെ ശബ്ദരേഖ സംബന്ധിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ഇഡിക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് ഇതുസംബന്ധിച്ച് നിയമോപദേശം തേടി. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാമെന്ന് സ്വപ്ന സുരേഷിനോട് ഇഡി ഉദ്യോ​ഗസ്ഥർ പറഞ്ഞെന്ന് പൊലീസ് ഉദ്യോ​ഗസ്ഥ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഇതിൽ സർക്കാർ തലത്തിൽ അനേഷണം വേണം എന്ന് ക്രൈംബ്രാഞ്ചും ആവശ്യപ്പെട്ടിരുന്നു.