സഹകരണമേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ തയാറാകണം: കെ സുധാകരൻ എംപി

Jaihind Webdesk
Wednesday, August 31, 2022

 

തിരുവനന്തപുരം: പൊതുജനത്തിന് സഹകരണമേഖലയിലെ വിശ്വാസം നഷ്ടപ്പെട്ടതിന്‍റെ ഉത്തരവാദിത്വം സർക്കാരിനെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. സർക്കാർ അന്ധനും ബധിരനും മൂകനുമായി നിന്നാൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ലെന്നും സഹകരണമേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.