രാഷ്ട്രീയപകപോക്കലുമായി മോദി സർക്കാർ വീണ്ടും; ഗാന്ധി കുടുംബത്തിന്‍റെ മൂന്ന് ട്രസ്റ്റുകള്‍ക്കെതിരെ അന്വേഷണം, ഭീരുത്വം നിറഞ്ഞ വേട്ടയാടലെന്ന് കോണ്‍ഗ്രസ്

Jaihind News Bureau
Wednesday, July 8, 2020

 

കോണ്‍ഗ്രസിനെതിരെ കേന്ദ്രത്തിന്‍റെ പ്രതികാരനടപടി. ഗാന്ധി കുടുംബവുമായി ബന്ധപ്പെട്ട മൂന്ന് ട്രസ്റ്റുകളുടെ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിംഗ്, എന്നിവരാണ് ട്രസ്റ്റിലെ അംഗങ്ങള്‍.രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്, ഇന്ദിരാഗാന്ധി മെമോറിയല്‍ ട്രസ്റ്റ് എന്നിവയ്ക്കെതിരെയാണ് അന്വേഷണം നടക്കുക.

അതേസമയം രാഷ്ട്രീയ പകപോക്കലാണ്  അന്വേഷണത്തിനു പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പ്രിയങ്ക ഗാന്ധിയുടെ വസതി ഒഴിപ്പിച്ചത് അടക്കമുള്ള നീക്കങ്ങളുടെ തുടര്‍ച്ചയാണിതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ഭീരുത്വം നിറഞ്ഞ വേട്ടയാടലാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള ബിജെപിയുടെ വെറുപ്പ് ഓരോ ദിവസവും മറനീക്കി പുറത്തു വരികയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.