ലൈഫില്‍ അന്വേഷണം അട്ടിമറിക്കാന്‍ സർക്കാർ നീക്കം ; വിജിലൻസ് അന്വേഷണം തുടരുന്നതിലും ദുരൂഹത | VIDEO

 

തിരുവനനിതപുരം: ലൈഫ് മിഷന്‍ ക്രമക്കേടുകള്‍ സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാന്‍ സർക്കാർ നീക്കം. റെഡ് ക്രസന്‍റുമായി കരാർ ഒപ്പിട്ട ലൈഫ് മിഷന്‍ സിഇഒ യു.വി ജോസിന് തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ അധിക ചുമതല നൽകിയത് അന്വേഷണം അട്ടിമറിക്കാൻ എന്നും റിപ്പോർട്ട്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടും വിജിലൻസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നതിലും ദുരൂഹത.

കഴിഞ്ഞ ആഴ്ചയാണ് ക്യാബിനറ്റ് യോഗം ചേർന്ന് തിടുക്കപ്പെട്ട് യു. വി ജോസിന് തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ കൂടി അധിക ചുമതല നൽകിയത്. സുപ്രീം കേടാതി റൂളിങ് പ്രകാരം ഒരു കേസില്‍ രണ്ട് എഫ്‌ഐആര്‍ പാടില്ല എന്നിരിക്കെ സിബിഐ അഷേണം ആരംഭിച്ചിട്ടും വിജിലന്‍സ് അന്വേഷണവുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണ്. സിബിഐ അന്വേഷണം വരുന്നതിന് മുമ്പ് തിടുക്കപ്പെട്ട് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതും അനുബന്ധ ഫയലുകള്‍ അന്വേഷണ സംഘം സെക്രട്ടേറിയറ്റില്‍ നിന്ന് ശേഖരിച്ചതും ഗൂഢോദ്ദേശത്തോടയാണെന്നും  ആരോപണമുണ്ട്.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയില്‍ നിന്നും മന്ത്രിമാരില്‍ നിന്നും സിബിഐ വിവരങ്ങള്‍ തേടാനിരിക്കയാണ് ഈ നടപടികള്‍ എന്നതാണ് ശ്രദ്ധേയം. ലൈഫ് മിഷന്‍ കരാര്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാണെന്നും അതിനാല്‍ ലൈഫ് മിഷന്‍ ചുമതലക്കാര്‍ അന്വേഷണപരിധിയില്‍ വരുമെന്നുമാണ് സിബിഐ എഫ്‌ഐആര്‍ വ്യക്തമാക്കുന്നത്. നേരിട്ട് വിദേശ ഫണ്ട് സ്വീകരിച്ചില്ല എന്ന സര്‍ക്കാരിന്‍റെ വാദം നിലനില്‍ക്കില്ലെന്നാണ് സിബിഐയുടെ എഫ്‌ഐആര്‍ വ്യക്തമാക്കുന്നത്. യുവി ജോസിനെ സർവീസില്‍ നിന്ന് മാറ്റി നിര്‍ത്തിയാലേ സുതാര്യമായ അന്വേഷണം നടക്കൂ എന്നാണ് പ്രതിപക്ഷ ആരോപണം.

https://www.facebook.com/JaihindNewsChannel/videos/2810014759285649

Comments (0)
Add Comment