ഗൂഗിളിന്റെ പുതിയ പ്രീമിയം പ്ലാറ്റ്ഫോമായ ഗൂഗിള്‍ ന്യൂസ് ഷോകേസില്‍ ജയ്ഹിന്ദ് ടി.വി ഓണ്‍ലൈനും. മലയാളത്തില്‍ നിന്നും ഉള്‍പ്പെടുത്തിയ ഏഴു ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലാണ് ജയ്ഹിന്ദ് ടി.വിയും ഇടംപിടിച്ചത്.
ഗൂഗിളിന്റെ പ്രീമിയം പ്ലാറ്റ്ഫോമായ ഗൂഗിള്‍ ന്യൂസ് ഷോകേസിന് ഇന്നാണ് മലയാളത്തില്‍ തുടക്കം കുറിച്ചത്. പുതിയ പ്ലാറ്റ് ഫോം ആരംഭിച്ച ദിവസം തന്നെ ജയ്ഹിന്ദ് ടി.വിയുടെ ഓണ്‍ലൈന്‍ അംഗീകാരം ലഭിക്കുകയായിരുന്നു.
തെരഞ്ഞെടുക്കപ്പെട്ട ഓണ്‍ലൈന്‍ മാധ്യമങ്ങളെ മാത്രമാണ് പുതിയ പ്ലാറ്റ്ഫോമില്‍ ഗൂഗിള്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. ജയ്ഹിന്ദ് ടി.വിക്ക് പുറമെ മനോരമ ഓണ്‍ലൈന്‍, മനോരമ ന്യൂസ് , സമയം എന്നിവ അടക്കം ഏഴു പോര്‍ട്ടലുകളെയാണ് ഗൂഗില്‍ ന്യൂസിന്റെ ഷോകേയ്സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഓണ്‍ലൈന്‍ പോര്‍ട്ടലുകളെ പുതിയ പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുത്തുന്നതിനായി ഗൂഗിള്‍ ചില സ്റ്റാന്‍ഡേര്‍ഡുകള്‍ നിശ്ചയിച്ചിരുന്നു. വാര്‍ത്താ അപ്ഡേഷന് അടക്കമുള്ള സ്റ്റാന്‍ഡേര്‍ഡുകള്‍ കൃത്യമായി പലാക്കുന്ന മാധ്യമങ്ങളെ മാത്രമാണ് പുതിയ പ്ലാറ്റ്ഫോഫില്‍ ഗൂഗിള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തില്‍ ഗൂഗിള്‍ ന്യൂസ് ഷോക്കേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മാധ്യമങ്ങള്‍ക്ക് ഗൂഗിള്‍ ഒരു വര്‍ഷത്തേക്ക് സാമ്പത്തിക സഹായവും നല്‍കും.
ജയ്ഹിന്ദ് ടി.വി വെബ് പോര്ട്ടിലിന് ആവശ്യമായ ഡിജിറ്റല്‍ സഹായങ്ങള്‍ നല്‍കുന്നത് ബി ഫോര്‍ എന്റര്‍ടൈന്റ്മെന്റ്സ് ലിമിറ്റഡും വെബ് പോര്‍ട്ടല്‍ മെയിന്റനന്‍സ് ചെയ്യുന്നത് ഇന്‍വെന്റീവ് ഹബ്ബ് ലിമിറ്റഡുമാണ്.