കരിപ്പൂർ വിമാനത്താവളത്തിന് നഷ്ടമായ ഹജ്ജ് പുറപ്പെടൽ കേന്ദ്രം തിരികെയെത്തുന്നു

റൺവെ നവീകരണത്തിൻറെ ഭാഗമായി കരിപ്പൂർ വിമാനത്താവളത്തിന് നഷ്ടമായ ഹജ്ജ് പുറപ്പെടൽ കേന്ദ്രം തിരികെയെത്തുന്നു. ഹജ്ജ്‌ കേന്ദ്രം തിരികെയെത്തിക്കണം എന്നാവശ്യപ്പെട്ട് നിരവധി സമരങ്ങളാണ് യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള സഘടനകൾ സംഘടിപ്പിച്ചത്.

റൺവെ നവീകരണത്തിൻറെ ഭാഗമായി കരിപ്പൂർ വിമാനത്താവളം ഭാഗീകമായി അടച്ചിട്ടതോടെയാണ് ഹജ്ജ് പുറപ്പെടൽ കേന്ദ്രം നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത്.റൺവേ പുനർനിർമ്മാണം പൂർത്തിയായിട്ടും ഹജ്ജ് കേന്ദ്രം കരിപ്പൂരിലേക്ക് തിരിച്ചെത്തിയിരുന്നില്ല. കഴിഞ്ഞ മൂന്നു ഈ ആവശ്യങ്ങളുന്നയിച്ച് ഒട്ടനവധി പ്രതിഷേധങ്ങൾ നടന്നിരുന്നു.  പത്തോളം പ്രതിഷേധ മാർച്ചുകൾക്കും, പാർലമെൻറിന്മുന്നിൽ ധർണ്ണക്കും,ഒരു മാസം നീണ്ടുനിന്ന നിശാധർണ്ണക്കും യൂത്ത് കോൺഗ്രസ് മലപ്പുറം പാർലിമെൻറ് കമ്മറ്റി നേതൃത്വം നൽകിയിരുന്നു. വലിയവിമാനങ്ങൾക്കു കൂടി അനുമതി നൽകിയതോടെയാണ് കരിപ്പൂരിനെ കൂടി ഹജ്ജ് പുറപ്പെടൽ കേന്ദ്രമാക്കാനുള്ള തീരുമാനം വരുന്നത്.

കോടികൾ ചിലവിട്ട് നിർമ്മിച്ച ഹജ്ജ്ഹൗസും അനുബന്ധ സൗകര്യങ്ങളും,കരിപ്പൂരിലാണുള്ളത്.രണ്ട് കേന്ദ്രങ്ങളുണ്ടാകുമ്പോൾ എവിടെ നിന്നും പുറപപെടണമെന്നത് ഹാജിമാർക്ക് തീരുമാനിക്കാം.നെടുമ്പാശ്ശേരിയിൽ നിന്ന് ടിക്കറ്റ് നിരക്ക് കുറയാൻ സാധ്യത ഉള്ളതിനാൽ കൂടുതൽ ഹാജിമാർ കരിപ്പൂരിനെ ആശ്രയിക്കുമോ എന്നാണ് സംശയം.

https://www.youtube.com/watch?v=y82ZIytXZmE

HajjPK Kunhalikkutty
Comments (0)
Add Comment