കണ്ണൂർ വിമാനത്താവളത്തില്‍ നിന്ന് 83 ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചു

Monday, September 26, 2022

 

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണ്ണം പിടിച്ചു. 83 ലക്ഷം രൂപ വിലമതിക്കുന്ന 1,634 ഗ്രാം സ്വർണ്ണമാണ് പിടിച്ചെടുത്തത്. കൂരാച്ചുണ്ട് സ്വദേശി മുഹമ്മദ്‌ സാബിറിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. എമർജൻസി ലാമ്പിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം.