കണ്ണൂർ വിമാനത്താവളത്തില്‍ 93 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി; രണ്ടു പേർ കസ്റ്റഡിയില്‍

 

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. രണ്ടു യാത്രക്കാരിൽ നിന്നായി 93 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. ദുബായിൽ നിന്നെത്തിയ കാസറഗോഡ് സ്വദേശി അൽത്താഫ് അബ്ദുള്ള, മട്ടന്നൂർ സ്വദേശി ഷബീർ എന്നിവരിൽ നിന്നാണ് സ്വർണ്ണം പിടിച്ചത്. 6 ഐ ഫോണുകളും പിടികൂടി. ഡിആർഐ കണ്ണൂർ യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡിആർഐയും കസ്റ്റംസും നടത്തിയ പരിശോധന‌യിലാണ് സ്വർണ്ണവും ഐ ഫോണുകളും പിടികൂടിയത്.

Comments (0)
Add Comment