സ്വർണ്ണക്കള്ളക്കടത്ത് : സ്വപ്നയുടെയും സന്ദീപിന്‍റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

Jaihind News Bureau
Saturday, August 1, 2020

 

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങിയ കേസിലെ രണ്ടും നാലും പ്രതികളായ സ്വപ്നാ സുരേഷിന്‍റെയും സന്ദീപ് നായരുടെയും കസ്റ്റഡി കാലവധി ഇന്നവസാനിക്കും. നേരത്തെ കസ്റ്റംസിന്‍റെ കസ്റ്റഡി അപേക്ഷ പരിഗണിച്ച് അഞ്ച് ദിവസത്തേക്കാണ് ഇരുവരെയും കോടതി കസ്റ്റഡിയിൽ വിട്ടത്.

ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കുന്ന ഇരുവരെയും എൻ.ഐ.എ ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങും. അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയ കസ്റ്റംസ് ഇരുവരെയും വിശദമായി ചോദ്യം ചെയ്തിരുന്നു. സ്വർണ്ണക്കള്ളക്കടത്തിനെക്കുറിച്ചും കസ്റ്റംസ് കസ്റ്റഡിയിലെടുത്ത മറ്റ് പ്രതികളുടെ സ്വർണ്ണക്കള്ളക്കടത്തിലെ പങ്കിനെ കുറിച്ചുമാണ് കസ്റ്റംസ് ഇരുവരിൽ നിന്നും വിവരങ്ങൾ ആരാഞ്ഞത്.