സ്വര്‍ണ്ണക്കടത്ത്: എസ്ഡിപിഐ നേതാവ് പിടിയില്‍; 38 ലക്ഷം പിടിച്ചെടുത്തു

Jaihind News Bureau
Wednesday, March 5, 2025

സ്വര്‍ണ്ണക്കടത്ത് കേസില്‍ എസ്ഡിപിഐ നേതാവ് പിടിയില്‍. ആലപ്പുഴ അരൂക്കുറ്റി വടുതല സ്വദേശി തൗഫീഖ് അലിയാണ് കഴിഞ്ഞദിവസം പാലക്കാട് പോലീസിന്റെ പിടിയിലായത്. സ്വര്‍ണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് പിടിയിലാകുന്നത്. ആര്‍പിഎഫും പാലക്കാട് നര്‍ക്കോട്ടിക് ഡിവൈഎസ്പിയുടെ ടീമും ചേര്‍ന്നാണ് ആണ് പിടികൂടിയത്.. 38 ലക്ഷത്തിലധികം രൂപയുമായി പാലക്കാട് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുമ്പോഴാണ് ഇയാള്‍ പിടിയിലാകുന്നത്. എറണാകുളത്തുനിന്നും കോയമ്പത്തൂരില്‍ സ്വര്‍ണ്ണം വിറ്റ് മടങ്ങി വരുന്നതിനിടയിലാണ് പോലീസ് പിടിയിലാകുന്നത്. എസ്ഡിപിഐയുടെയും, നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാവാണ് തൗഫീഖ്. ഇയാള്‍ ഒട്ടേറെ തവണ ഇത്തരത്തില്‍ സ്വര്‍ണക്കടത്ത് നടത്തിയതായും അന്വേഷണസംഘം പറയുന്നു. പാലക്കാട് ഇന്‍കം ടാക്‌സ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിംഗ് കേസിന്റെ അന്വേഷണം. നടത്തിവരുന്നു. എസ്ഡിപിഐയുടെ അരൂര്‍ മണ്ഡലം ട്രഷറര്‍ ആണ് തൗഫീക്ക്