സ്വപ്നയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി; രാജിവെച്ച് അന്വേഷണം നേരിടണമെന്ന് രമേശ് ചെന്നിത്തല | VIDEO

Jaihind News Bureau
Wednesday, July 8, 2020

തിരുവനന്തപുരം: മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. സ്വപ്‌നയുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് അടുത്ത ബന്ധമുണ്ട്. ഐ.ടി വകുപ്പിലെ സ്വപ്‌നയുടെ നിയമനം മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്‍റെയും  അറിവോടെയാണ്. സ്വപ്നയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ കോവളത്ത് നടന്ന എയ്‌റോസ്‌പേസ് കോൻക്ലേവിന്‍റെ മുഖ്യ സംഘാടക സ്വപ്ന ആയിരുന്നു. സംസ്ഥാന സർക്കാർ നടത്തിയ പരിപാടിയിൽ ആളുകളെ ക്ഷണിച്ചതും ധാരണാപത്രം കൈമാറിയതും സ്വപ്നയാണ്. പരിപാടിയില്‍ മുഖ്യമന്ത്രിയും പങ്കെടുത്തു. എന്നിട്ടും സ്വപ്നയെ അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സ്വപ്നക്കെതിരായ കേസുകളിൽ നടപടി വൈകിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ കസ്റ്റംസ്  ക്ലീൻ ചിറ്റ് നൽകിയെന്ന മുഖ്യമന്ത്രിയുടെ വാദം കള്ളമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെ സിബിഐ അന്വേഷണ പരിധിയിൽ കൊണ്ട് വരണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എം ശിവശങ്കർ ആഭ്യന്തര വകുപ്പിലേക്ക് അയച്ച കത്തുകളും പുറത്തു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

https://www.facebook.com/JaihindNewsChannel/videos/701048184009306