കണ്ണൂർ: സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.എം ഷാജി എംഎല്‍എ. മുഖ്യമന്ത്രിയുടെ ഓഫീസ് സംരക്ഷിക്കുന്നതുകൊണ്ടാണ് സ്വപ്നയെ കണ്ടെത്താനാകാത്തത്. സ്വപ്‌ന എവിടെയെന്ന് മുഖ്യമന്ത്രിക്ക് അറിയാം. മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, എംശിവശങ്കര്‍, ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി സമ്പത്ത്, രവീന്ദ്രന്‍ എന്നിവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ സത്യം വ്യക്തമാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സ്വർണ്ണക്കടത്തില്‍ മുഖ്യപ്രതി മുഖ്യമന്ത്രിയാണ്. കള്ളക്കടത്ത് സംഘങ്ങളിലെ ഡോണ്‍ ആണ് അദ്ദേഹം. കേസില്‍ മഞ്ഞുമലയുടെ അഗ്രം മാത്രമാണ് പുറത്ത് വന്നിട്ടുള്ളത്. പിണറായിയുടെ ഭരണത്തിൽ ഇതിനേക്കാൾ വലിയ തട്ടിപ്പ് നടന്നിട്ടുണ്ട്. ലോക കേരള സഭയുടെ പിന്നിൽ കള്ള കടത്തിന്‍റെ താല്‍പര്യം ഉണ്ടായോന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.