കരിപ്പൂർ സ്വർണ്ണക്കടത്ത് : കസ്റ്റംസിന് മുന്നില്‍ ഹാജരായ ടി.പി കേസ് പ്രതി മുഹമ്മദ്‌ ഷാഫിയെ മടക്കിയയച്ചു

Jaihind Webdesk
Thursday, July 8, 2021

കൊച്ചി : കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായ ടി.പി വധക്കേസ് പ്രതി മുഹമ്മദ്‌ ഷാഫിയെ കസ്റ്റംസ് മടക്കി അയച്ചു. തിങ്കളാഴ്ച ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്നലെ ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും ഷാഫി ഹാജരായിരുന്നില്ല. ആരോഗ്യപ്രശ്നം മൂലം ഹാജരാകാനാകില്ലെന്നായിരുന്നു ഷാഫി കസ്റ്റംസിന് നൽകിയ വിശദീകരണം.

മുഹമ്മദ്‌ ഷഫീഖിന്‍റെ മൊഴിയുടെ പശ്ചാത്തലത്തിലാണ് ഷാഫിയെ ചോദ്യം ചെയ്യുക. ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് നിലവിൽ പരോളിൽ കഴിയുകയാണ് ഷാഫി. സ്വർണക്കടത്ത്, കവർച്ച സംഘങ്ങൾക്കു വേണ്ടി ഷാഫി നേരിട്ട് പലരെയും ഭീഷണിപ്പെടുത്തിയതായി കസ്റ്റംസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു.