സിപിഎം-ബിജെപി അന്തർധാര സജീവം ; സ്വർണ്ണക്കടത്ത് കേസ് അട്ടിമറിയിലേക്ക്

Jaihind Webdesk
Wednesday, February 3, 2021

 

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന മൂന്ന് കേസുകളിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം ലഭിച്ചതോടെ ബിജെപി-സിപിഎം ഒത്തുകളി കൂടുതൽ വ്യക്തമാവുകയാണ്. ശിവശങ്കറിന് ജാമ്യം ലഭിച്ചതോടെ ധാരണയുടെ ഒന്നാം ഘട്ടമാണ് മറ നീക്കി പുറത്ത് വരുന്നത്. ഡോളർ കടത്ത് കേസിൽ അറസ്റ്റിലായ ശിവശങ്കർ ഒഴികെയുള്ള മുഖ്യ പ്രതികളെല്ലാം ഒരു വർഷം കരുതൽ തടങ്കലിലാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെകട്ടറിക്ക് തുണയായത് കോഫെ പോസ ചുമത്താതിരുന്നതാണ്.

പുറത്തിറങ്ങുന്ന ശിവശങ്കർ കേന്ദ്ര ഏജൻസികൾക്ക് എതിരെ നിലപാട് എടുത്താൽ അത് മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും വെള്ളപൂശുന്നതാകും. ഇത് തന്നെയാണ് ഇടതുമുന്നണി ആഗ്രഹിക്കുന്നതും. ഇവിടെയാണ് സിപിഎം-ബിജെപി ഒത്തുകളി പ്രസക്തമാകുന്നത്. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയാണ് ബി.ജെ.പിക്ക് വേണ്ടത്. നേരത്തെ ശിവശങ്കറിന്‍റെ ജാമ്യാപേക്ഷകളെ എല്ലാം എതിർത്തിരുന്ന കേന്ദ്ര അന്വേഷണ ഏജൻസികൾ പൊടുന്നനെ നിലപാട് മാറ്റുകായിരുന്നു. ഡോളർ കടത്ത് കേസിൽ ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയെ എതിർക്കാതെ അദേഹത്തിന് പുറത്തിറങ്ങാൻ അവസരം ഒരുക്കുകായിരുന്നു.

സിപിഎമ്മിന്‍റെ രാഷ്ട്രിയ അജണ്ടയ്ക്ക് കുഴലൂതുകയാണ് ബിജെപി. കേസിന്‍റെ തുടക്കത്തിൽ കേന്ദ്ര ഏജൻസികൾ സ്വീകരിച്ച സമീപനമല്ല ഇപ്പോൾ സ്വീകരിക്കുന്നത്. കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത് പോലെ തില്ലങ്കേരി മോഡലിന്‍റെ ചുരുക്കെഴുത്താണ് ശിവശങ്കറിന്‍റെ ജാമ്യം. ഒത്തുകളി ഈ ജാമ്യത്തിൽ അവസാനിക്കുന്നില്ല. ഓരോ ഘട്ടം പിന്നിടുമ്പോഴും കോൺഗ്രസ് മുകത കേരളം എന്ന് മോദിയുടയേും  അമിത് ഷായുടെയും സ്വപ്നത്തിന് നിറം ചാർത്തുകയാണ് സി.പി.എം