സ്വർണ്ണക്കള്ളക്കടത്ത് ഞെട്ടിപ്പിക്കുന്നത്; രാഷ്ട്രീയ ഒത്തുതീർപ്പില്ലാതെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് എ.കെ ആന്‍റണി

Jaihind News Bureau
Wednesday, August 5, 2020

 

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് ഞെട്ടിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ ആന്‍റണി. കേസില്‍ രാഷ്ട്രീയ ഒത്തുതീർപ്പില്ലാതെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെപിസിസിയുടെ നേതൃത്വത്തില്‍ നടത്തുന്ന ‘സേവ് കേരള സ്പീക്ക് അപ്പ് ക്യാമ്പയിന്‍’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിമുടി അഴിമതിയില്‍ മുങ്ങിക്കുളിച്ച സർക്കാരാണ് കേരളം ഭരിക്കുന്നത്. കൊവിഡിന്‍റെ മറവില്‍ മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണ്. സർക്കാരിന്‍റെ പിടിപ്പുകേടാണ് കൊവിഡ് വ്യാപനത്തിന് കാരണം. കണ്‍സള്‍ട്ടന്‍സികളുടെ മറവില്‍ വ്യാപക പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍ തുടങ്ങി പ്രമുഖ നേതാക്കള്‍ സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നുണ്ട്. സമാപന സമ്മേളനം ഉച്ചയ്ക്ക് 1 മണിക്ക് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും.