സംസ്ഥാനത്ത് സ്വർണവില സർവ്വകാല റെക്കോർഡിൽ; പവന് 29,440 രൂപ

സംസ്ഥാനത്ത് സ്വർണവില സർവ്വകാല റെക്കോർഡിൽ. പവന് 360 രൂപ ഇന്ന് കൂടി 29440 രൂപയിലെത്തി. ഗ്രാമിന് 3680 രൂപയാണ് ഇന്നത്തെ വില. ആഗോളവിപണിയിൽ സ്വർണവില കൂടിയതാണ് ഇവിടെയും വില ഉയരാൻ കാരണം.

കഴിഞ്ഞമാസം പവന് 29,080 രൂപ വരെ എത്തി സ്വര്‍ണവില റെക്കോര്‍ഡിട്ടിരുന്നു. വര്‍ഷത്തിന്‍റെ അവസാനദിനമാണ് 80 രൂപ ഉയര്‍ന്ന് സ്വർണ്ണവില റെക്കോര്‍ഡിട്ടത്. ഈ വിലയാണ് ഇപ്പോള്‍ മറികടന്നത്.

ജനുവരി ഒന്നിന് സ്വര്‍ണവില വീണ്ടും താഴ്ന്ന് പവന് 29,000 രൂപ ആയെങ്കിലും ഇന്നലെ ഇത് 80 രൂപ വര്‍ധിച്ച് ഡിസംബര്‍ 31ലെ വിലയിലേയ്ക്കെത്തി. ഇന്ന് വീണ്ടും സ്വര്‍ണവില 360 രൂപ കൂടുകയായിരുന്നു.

ക്രൂഡ് ഓയില്‍ വിലയിലെ മാറ്റം മാത്രമല്ല ഡോളര്‍ ദുര്‍ബലമായതും ആഗോളവ്യാപാരരംഗത്ത് ആത്മവിശ്വാസ കുറവ് പ്രകടമായതുമാണ് സ്വര്‍ണവില ഉയരാന്‍ കാരണമെന്ന് മേഖലയിലെ വിദഗ്ദ്ധർ പറയുന്നു.

Gold rate
Comments (0)
Add Comment