കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട; 61.5 ലക്ഷം രൂപയുടെ സ്വർണ്ണവുമായി വയനാട് സ്വദേശി പിടിയില്‍

Monday, October 30, 2023

 

കണ്ണൂർ: 61.5 ലക്ഷം രൂപയുടെ സ്വർണ്ണവുമായി കണ്ണൂർ വിമാനത്താവളത്തില്‍ ഒരാള്‍ കസ്റ്റംസ് പിടിയില്‍. ബഹറിനിൽ നിന്നെത്തിയ വയനാട് സ്വദേശി അൻവർ സാദത്തിൽ നിന്നും 61.5 ലക്ഷം രൂപ വരുന്ന 1010 ഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. അസിസ്റ്റന്‍റ് കമ്മീഷണർ ഇ.വി. ശിവരാമൻ, സൂപ്രണ്ടുമാരായ ഗീതാകുമാരി, ദീപക് കുമാർ, സുമിത് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.