മനോഹർ പരീക്കറുടെ ആരോഗ്യനില മോശമായി തുടരുന്നു

Jaihind Webdesk
Saturday, September 15, 2018

ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ ആരോഗ്യനില മോശമായി തുടരുന്നു. എയിംസിൽ പ്രവേശിപ്പിക്കാനായി പരീക്കര്‍ ഡൽഹിയിലേക്ക് തിരിച്ചു. പാന്‍ക്രിയാസ് കാന്‍സറിനെ തുടര്‍ന്ന് ഏതാനും നാളുകളായി മനോഹര്‍ പരീക്കര്‍ ചികിത്സയിലായിരുന്നു. മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ടെന്നും മറ്റു പ്രശ്‌നങ്ങളില്ലന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരമാണ് പരീക്കറെ ഡല്‍ഹി എയിംസിലേക്ക് മാറ്റുന്നത്.

അതേസമയം നേതൃത്യമാറ്റത്തിന്റെ ചർച്ചകൾ ഗോവയിൽ ആരംഭിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ ദേശീയ നിരീക്ഷകർ ഇന്ന് ഗോവയിൽ എത്തും. പരീക്കറിന്റെ അനാരോഗ്യം കണക്കിലെടുത്ത് ഘടക കക്ഷിയായ എം.ജി.പിയുടെ നേതാവും നിലവില്‍ മന്ത്രിസഭയില്‍ രണ്ടാമനുമായ സുദിന്‍ ദാവലിക്കറിന് പകരം ചുമതല നല്‍കിയേക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് പാര്‍ട്ടിവൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.