രാജ്യത്തെ ആദ്യത്തെ സംയുക്ത സേനാ മേധാവിയായി ജനറൽ ബിപിൻ റാവത്ത് ചുമതലയേറ്റു. കര, വ്യോമ, നാവിക സേനകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണ് സംയുക്ത സേന മേധാവിടെ ചുമതല. സൈന്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരിന്റെ ഉപദേശക ചുമതലയും ഇദ്ദേഹത്തിന് ഉണ്ടാകും. മൂന്നു വര്‍ഷമാണ് സംയുക്ത സേനാ മേധാവിയുടെ കാലാവധി.
മൂന്ന് സേനകളെയും ശക്തമായി സംയോജിപ്പിച്ച് മുന്നോട്ട് പോകുമെന്നും പ്രതിരോധമേഖലയുടെ ശക്തി പതിന്മടങ്ങായി ഉയരുമെന്നും ചുമതലയേറ്റ ശേഷം ബിപിൻ റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ രാജ്യം ഏത് വെല്ലുവിളി നേരിടാനും തയ്യാറാണെന്ന് കരസേനാ മേധാവിയായി ചുമതലയേറ്റ എം.എം നാരവാനെ വാർത്താസമ്മേളനത്തിൽ അറിയിച്ചു.