ആഢംബര കാറിൽ കഞ്ചാവ് കടത്ത് ; മലപ്പുറത്ത് മൂന്നുപേർ പിടിയിൽ

Sunday, September 26, 2021

മലപ്പുറം : ആന്ധ്രയിൽ നിന്ന് ആഢംബര കാറിൽ കടത്തിയ 40 കിലോ കഞ്ചാവുമായി  മലപ്പുറത്ത് മൂന്നുപേർ പിടിയിൽ. വേങ്ങര വലിയോറ സ്വദേശികളായ കരുവള്ളി ഷുഹൈബ്, മോയൻ വീട്ടിൽ മുഹമ്മദ് ഹർഷിദ്, കരുവള്ളി ഷമീർ എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തിന്‍റെ  അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് ചില്ലറ വിൽപന നടത്തുകയായിരുന്നു ഇവരുടെ രീതി.