കണ്ണൂര്‍ മലപ്പട്ടത്ത് ഗാന്ധി സ്തൂപം തകര്‍ത്ത സംഭവത്തില്‍ സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ഇക്കാര്യത്തില്‍ ഗോവിന്ദന്‍ മാഷ് പാര്‍ട്ടി നിലപാട് പറയണമെന്നും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം കണ്ണൂര്‍ മലപ്പട്ടത്തെ സിപിഎമ്മിന്റെ ഗാന്ധി നിന്ദയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. മലപ്പട്ടം അടുവാ പുറത്ത് ഗാന്ധി സ്തൂപം സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് ഡിസിസി പ്രസിഡന്റിന്റെയും, യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റിന്റെയും ഉപവാസം ബുധനാഴ്ച. മലപ്പട്ടം അടുവാ പുറത്ത് ഗാന്ധി സ്തൂപം സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥിന്റെ പ്രസംഗം തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് സിപിഎം. പ്രസ്താവന സി പി എമ്മിനെ കടുത്ത പ്രതിരോധത്തിലാണ് ആക്കിയിരിക്കുന്നത്.