ജനങ്ങൾ അസ്വസ്ഥരാണ്; രാഷ്ട്രീയ വിവാദങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും: ജി സുകുമാരൻ നായർ

Jaihind News Bureau
Thursday, December 10, 2020

രാഷ്ട്രീയ വിവാദങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. വസ്തുതകൾ മനസ്സിലാക്കി ജനങ്ങൾ വോട്ട് ചെയ്യും. ജനങ്ങൾ അസ്വസ്ഥരാണെന്നും അദ്ദേഹം പ്രതികരിച്ചു. ജനാധിപത്യം പുനഃസ്ഥാപിക്കുന്ന ഫലമാണ് ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാകേണ്ടത്. ചങ്ങനാശേരി വാഴപ്പള്ളി സെന്റ് തെരേസാസ് സ്‌കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.