തെരഞ്ഞെടുപ്പ് വീഴ്ച : ജി.സുധാകരനെതിരായ അന്വേഷണത്തില്‍ സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം ഇന്ന്

Jaihind Webdesk
Saturday, July 10, 2021

തിരുവനന്തപുരം :  ജി.സുധാകരനെതിരായ അന്വേഷണത്തില്‍ സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം ഇന്ന്. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ വീഴ്ച്കളിലാണ് നടപടി. കല്‍പ്പറ്റ, പാല സീറ്റുകളിലെ പരാജയവും സമിതി അന്വേഷിക്കും.

ജി.സുധാകരന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ചവരുത്തിയെന്ന് സി.പി.എം. കണ്ടെത്തിയിരുന്നു. സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ സുധാകരന്‍റെ പേരെടുത്തുപറഞ്ഞ് വിമർശനവും ഉണ്ടായി. ജി. സുധാകരൻ ‘നിഷേധരീതി’ സ്വീകരിച്ചെന്നാണ് റിപ്പോർട്ടിൽ  പറയുന്നത്. റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ സജി ചെറിയാനും സി.ബി. ചന്ദ്രബാബുവും സുധാകരനെ പരോക്ഷമായി വിമർശിച്ചു.

ആലപ്പുഴയിലെ പാർട്ടിക്ക് പാരമ്പര്യം ഏറെയുണ്ടെന്നും അതുകൊണ്ടുതന്നെ നേതാക്കൾക്ക് അധികാരക്കൊതി പാടില്ലെന്നുമായിരുന്നു സജി ചെറിയാന്റെ വിമർശനം. തിളക്കമാർന്ന ജയത്തിനിടയിലും ചില ദൗർബല്യങ്ങളുണ്ടായിട്ടുണ്ടെന്ന് ചന്ദ്രബാബുവും പറഞ്ഞു. അതേസമയം സംസ്ഥാന സമിതി അംഗമായ ജി. സുധാകരൻ യോഗത്തിൽ നിന്നും വിട്ടുനിന്നു. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ്-ജില്ലാ കമ്മിറ്റി യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തില്ല.