പാര്‍ട്ടി തന്നെ  കാലുവാരി; കാലുവാരൽ കലയായി കൊണ്ടുനടക്കുന്നവർ ഇപ്പോഴുമുണ്ട്, സിപിഎം നേതൃത്വത്തിനെതിരെ തുറന്നടിച്ച് ജി സുധാകരന്‍

Jaihind Webdesk
Saturday, January 6, 2024

ആലപ്പുഴ: സിപിഎം നേതൃത്വത്തിനെതിരെ വീണ്ടും തുറന്നടിച്ച് മുന്‍മന്ത്രി ജി സുധാകരന്‍. കായംകുളത്ത് മത്സരിച്ചപ്പോള്‍ പാര്‍ട്ടി തന്നെ  കാലുവാരിയെന്നാണ് ജി സുധാകരന്റെ വിമര്‍ശനം. കാലുവാരൽ കലയായി കൊണ്ടുനടക്കുന്നവർ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കായംകുളത്ത് നടന്ന സോഷ്യലിസ്റ്റ് നേതാവ് പി.എ ഹാരിസ് അനുസ്മരണത്തിലായിരുന്നു പാർട്ടിക്കെതിരെ അദ്ദേഹം വിമർശനം നടത്തിയത്. കായംകുളത്തുകാർ മുഖത്തല്ല, കാലിലേക്കാണു നോക്കുന്നതെന്നു പറഞ്ഞായിരുന്നു അദ്ദേഹം വിമർശനം ആരംഭിച്ചത്. ”എല്ലാവരും കാലുവാരുന്നവരല്ല. അതൊരു കലയും ശാസ്ത്രവുമായി കൊണ്ടുനടക്കുന്ന ചിലയാളുകൾ ഇവിടെയുണ്ട്. ഇപ്പോഴും ഉണ്ട്. നാളെയുമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം നവകേരള സദസിലെ ‘രക്ഷാപ്രവര്‍ത്തന’ത്തിന്റെ പേരില്‍ നടന്ന ആക്രമണങ്ങള്‍ക്കെതിരേയും അടുത്തിടെ ജി. സുധാകരന്‍ രംഗത്തെത്തിയിരുന്നു.