വര്‍ഗീയ പ്രചാരണം ; കേരളത്തിലെ സിപിഎം ദേശീയ ഇടതുപക്ഷ പ്രസ്ഥാനത്തിന് ബാധ്യതയാകുമെന്ന് ജി.ദേവരാജന്‍

Jaihind News Bureau
Monday, September 21, 2020

 

തിരുവനന്തപുരം:  സര്‍ക്കാര്‍ തലത്തി ല്‍ നടക്കുന്ന അഴിമതിയും സ്വജനപക്ഷപാതവും മറച്ചുപിടിക്കുവാന്‍ സംസ്ഥാനത്ത് ഹീനമായ വര്‍ഗീയ പ്രചാരണം ഇളക്കിവിടുന്ന കേരളാ സിപിഎം, ദേശീയ ഇടതുപക്ഷ പ്രസ്ഥാനത്തിന് ബാധ്യതയാകുമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍.

വഴിവിട്ട രീതിയില്‍ നയതന്ത്ര പരിരക്ഷയോടു കൂടി നടന്ന സ്വര്‍ണ്ണക്കള്ളക്കടത്തിലും അവിശ്വസനീയമായ രീതിയില്‍ നടന്ന ഈന്തപ്പഴ ഇറക്കുമതിയിലും വിശുദ്ധ ഖുര്‍ആന്‍ എന്ന പേരി ല്‍ വ ന്‍ ബാഗേജുക ള്‍ ഇറക്കുമതി ചെയ്തതിലും മന്ത്രി കെ.റ്റി.ജലീലിന് എന്തെങ്കിലും പങ്കുണ്ടോയെന്ന അന്വേഷണമാണ് എന്‍.ഐ.എ യും ഇ.ഡി.യും കസ്റ്റംസും നടത്തുന്നത്. ഇറക്കുമതി ചെയ്തത് വിശുദ്ധ ഖുര്‍ആനും ഈന്തപ്പഴവും തന്നെയാണോ എന്ന കാര്യത്തി ല്‍ പൊതുസമൂഹത്തി ല്‍ ഇപ്പോഴും സംശയം നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ മന്ത്രിയുടെ ഫേസ്ബുക്ക് വിശദീകരണങ്ങളൊന്നും തൃപ്തികരമല്ല. മാധ്യമങ്ങളെ കബളിപ്പിക്കുന്നൂവെന്നു വീമ്പിളക്കുന്ന മന്ത്രി ജനാധിപത്യത്തിന്‍റെ നാലാം തൂണിനെയാണ് അപമാനിക്കുന്നത്.

വിശുദ്ധ ഖുര്‍ആന്‍ ഇറക്കുമതി ചെയ്യുന്നതിനോ, അച്ചടിക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ സംസ്ഥാനത്തെ പ്രതിപക്ഷം എതിരല്ല. രാജ്യത്ത് നിലനില്‍ക്കുന്ന നിയമവും ചട്ടവും അനുസരിച്ച് ഇവ അനുവദനീയവുമാണ്. മതേതര ഭരണഘടന അനുസരിച്ച് രാഷ്ട്രത്തിന് ഒരു മതമില്ല. എല്ലാ മതങ്ങള്‍ക്കും തുല്യ പ്രാധാന്യമാണുള്ളത്. ഈ ഭരണഘടന അനുസരിച്ച് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രി നേരിട്ട് മതഗ്രന്ഥങ്ങള്‍ ചട്ടം ലംഘിച്ച് ഇറക്കുമതി ചെയ്യുന്നതിനു കൂട്ടു നില്‍ക്കുകയും സര്‍ക്കാ ര്‍ സംവിധാനം ഉപയോഗിച്ച് അവ വിതരണം ചെയ്യാന്‍ ശ്രമിച്ചതും ഗുരുതരമായ ഭരണഘടനാലംഘനമാണ്. ഖുര്‍ആനിന്‍റെയും ഈന്തപ്പഴത്തിന്‍റെയും പേരില്‍ ബാഗേജുക ള്‍ ഇറക്കുമതി ചെയ്തവര്‍ തന്നെയാണ് സ്വര്‍ണ്ണക്കള്ളക്കടത്തിലെയും മയക്കുമരുന്നുക്കച്ചവടത്തിലെയും പ്രതികള്‍ എന്നിരിക്കെ മന്ത്രിക്കെതിരെ ബഹുജന പ്രക്ഷോഭം ഉയരുന്നത് ജനാധിപത്യത്തിലെ രീതിയാണ്.

അതില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനായി ഖു ര്‍ആന്‍, ഈമാന്‍, മുനാഫിഖ്, കാഫിര്‍, സിറാത്തിന്‍റെ പാലം എന്നീ ശബ്ദങ്ങ ള്‍ തലങ്ങും വിലങ്ങും ഉപയോഗിച്ച് വര്‍ഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കുവാനാണ്‌ കേരളാ സിപിഎം നേതാക്കള്‍ ശ്രമിക്കുന്നത്. താത്ക്കാലിക രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി മത വര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ഇടതു രാഷ്ട്രീയമല്ലെന്നും അപകടകരമായ ഈ രാഷ്ട്രീയത്തില്‍ നിന്നും കേരളത്തിലെ സിപിഎം നേതൃത്വം പിന്മാറണമെന്നും ദേവരാജന്‍ ആവശ്യപ്പെട്ടു.