കർഷകരെ തലോടി സർക്കാരിനെ സഹായിച്ച കോടതി വിധി – ജി.ദേവരാജൻ

വിവാദ കാർഷിക നിയമങ്ങളെ സംബന്ധിച്ച സുപ്രീം കോടതി വിധി കർഷകരെ തലോടി ആത്യന്തികമായി കേന്ദ്ര സർക്കാരിനെ സഹായിക്കുന്ന വിധിയാണെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ അഭിപ്രായപ്പെട്ടു.

നിയമങ്ങൾ നടപ്പിലാക്കുന്നത് താല്ക്കാലികമായി തടഞ്ഞത് കർഷകർക്ക് ആശ്വാസമാണെങ്കിലും സമരം ചെയ്യുന്ന കർഷകരുടെ പ്രതിനിധികൾ ഇല്ലാതെ വിദഗ്ദ്ധ സമിതി രൂപീകരിച്ചത് സർക്കാരിനെ സഹായിക്കാനാണ്. സമിതി രൂപീകരണം എട്ട് പ്രാവിശ്യത്തെ ചർച്ചയിലും സർക്കാർ മുന്നോട്ടു വച്ച നിർദ്ദേശമാണ്. എന്നാൽ സമിതി രൂപീകരണമോ വിദഗ്ദ്ധ പരിശോധനയോ അല്ല, നിയമങ്ങൾ പിൻവലിക്കുകയാണ് വേണ്ടത് എന്ന ആവശ്യമാണ് കർഷകരും പൊതുസമൂഹവും ആവശ്യപ്പെടുന്നത്.

പാർലമെൻ്റ് പാസ്സാക്കിയ നിയമം, ഒരു ബാഹ്യ സമിതി പരിശോധിച്ച ശേഷം നടപ്പിലാക്കണോ വേണ്ടയോ എന്നു തീരുമാനിച്ചാൽ മതിയെന്ന സുപ്രീം കോടതി നിർദ്ദേശം പാർലമെൻ്ററി ജനാധിപത്യത്തെ ദുർബലപ്പെടുത്തും. കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിവാദ നിയമങ്ങൾ പിൻവലിച്ച് കർഷകരുമായി ക്രിയാത്മക ചർച്ചക്ക് സർക്കാർ തയ്യാറാകണമെന്നും ദേവരാജൻ ആവശ്യപ്പെട്ടു.

Comments (0)
Add Comment