ന്യൂഡൽഹി: ഇന്ധന വില വർധനവിൽ പുതിയ ന്യായീകരണവുമായി കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി രാമേശ്വർ തെളി. സൗജന്യ വാക്സിൻ നൽകുന്നതിന് വേണ്ടിയാണ് പെട്രോൾ വില വർധിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
”ഇന്ധനവില വർധിച്ചിട്ടില്ല, നികുതി ഏർപ്പെടുത്തുന്നതാണ് വർധിച്ചത്. നിങ്ങൾക്കെല്ലാവർക്കും സൗജന്യ വാക്സിൻ എടുക്കണ്ടേ?. ഇതിനുള്ള പണം എവിടെ നിന്നും ലഭിക്കും. നിങ്ങൾ പണമടക്കുന്നില്ലല്ലോ?. ഇങ്ങനൊക്കെയാണ് പണം വരുന്നത്”
”രാജ്യത്തെ 130 കോടി ജനങ്ങളേയും വാക്സിനേറ്റ് ചെയ്യുന്നത് സൗജന്യമായാണ്. ഓരോ വ്യക്തിക്കും വാക്സിനേറ്റ് ചെയ്യാൻ 1,200 രൂപയാകും. 35,000 കോടി രൂപയാണ് ഇതിനായി വിലയിരുത്തിയിരിക്കുന്നത്. ഹിമാലയത്തിലെ ജലത്തിന് ലിറ്ററിന് 100 രൂപയുണ്ട്. ഇന്ധനത്തേക്കാൾ വില വെള്ളത്തിനാണ് ”- മന്ത്രി പറഞ്ഞു.