സംസ്ഥാനത്ത് ഇന്ധന വില വർധന പ്രാബല്യത്തിൽ വന്നു; പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയും വർദ്ധിച്ചു

പുതിയ കേന്ദ്ര സർക്കാരിന്‍റെ കന്നി ബജറ്റിന് പിന്നാലെ സംസ്ഥാനത്ത് ഇന്ധന വില വർധനവ് പ്രാബല്യത്തിൽ വന്നു. പെട്രോളിന് 2.50 രൂപയാണ് ഉയർന്നിരിക്കുന്നത്. അതേസമയം, ഡീസലിന് 2.47 രൂപയും വർധിച്ചു. പെട്രോളിനും ഡീസലിനും ബജറ്റിൽ ലിറ്ററിന് ഒരു രൂപ റോഡ് സെസും ഇന്ധന എക്സൈസ് തീരുവയും വർധിപ്പിക്കാനാണ് ബജറ്റിൽ പ്രഖ്യാപനമുണ്ടായത്. ഇതോടെ രണ്ടിനും രണ്ട് രൂപ വീതമാണ് വില വർധനവ് ഉണ്ടായത്.

കേന്ദ്ര സർക്കാർ ബജറ്റിൽ ചുമത്തിയ അധിക നികുതി കൂടാതെ സംസ്ഥാന സർക്കാരിന്‍റെ നികുതി കൂടി ചേർന്നതോടെയാണ് സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ഇത്ര വില വർധനവ് ഉണ്ടായിരിക്കുന്നത്. പെട്രോളിന് 30 ശതമാനമാണ് സംസ്ഥാന നികുതി. ഡീസലിന് ഇത് 23 ശതമാനമാണ്.

dieselUnion Budgetpetrol
Comments (0)
Add Comment