ഇന്ധനവിലയില്‍ നല്ല ‘പുരോഗതി’ ; ഇന്നും വില കൂട്ടി, ജനം ദുരിതത്തില്‍

Thursday, October 21, 2021

 

തിരുവനന്തപുരം : ജനത്തെ ദുരിതത്തിലാക്കി ഇന്ധനവിലയിൽ ഇന്നും വർധന. ഒരു ഇടവേളയ്ക്ക് ശേഷം തുടർച്ചയായ രണ്ടാം ദിവസമാണ് വില വർധിപ്പിച്ചത്. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 106.97 രൂപയും ഡീസലിന് 100.70 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 108.79 രൂപയും ഡീസലിന് 102.40 രൂപയുമായി. വരും ദിവസങ്ങളിലും ഇന്ധനവില വർധിക്കുമെന്നാണ് സൂചന.