ഇന്ധനക്കൊള്ളയ്ക്ക് അറുതിയില്ല; പെട്രോള്‍-ഡീസല്‍ വില ഇന്നും കൂട്ടി

Jaihind Webdesk
Sunday, October 3, 2021

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 104.63 ആയും ഡീസൽ വില 95.99 രൂപയായും ഉയർന്നു. കൊച്ചിയില്‍ പെട്രോൾ ലിറ്ററിന് 102.72 രൂപയും ഡീസലിന് 95.85 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 102. 84 രൂപയും ഡീസലിന് 95.99 രൂപയുമായി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ധനവില തുടര്‍ച്ചയായി കൂട്ടുകയാണ്. കഴിഞ്ഞ ദിവസവും ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വര്‍ധിപ്പിച്ചത്.

പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധന വില :

ന്യൂഡല്‍ഹി      : ഡീസല്‍ – 90.77,  പെട്രോള്‍ – 102.39
മുംബൈ             : ഡീസല്‍ – 98.48,  പെട്രോള്‍ – 108.43
കൊല്‍ക്കത്ത    : ഡീസല്‍ – 93.87,  പെട്രോള്‍ – 103.07
ചെന്നൈ             : ഡീസല്‍ – 95.31,   പെട്രോള്‍  – 100.01