ഇന്ധനക്കൊള്ള തുടരുന്നു; ഇന്ന് പെട്രോളിന് കൂട്ടിയത് 55 പൈസ, ഡീസലിന് 58 പൈസ

Jaihind Webdesk
Sunday, March 27, 2022

ന്യൂഡല്‍ഹി: രാജ്യത്ത് പതിവുപോലെ ഇന്ധനവില ഇന്നും കൂട്ടി. ഇന്ന് പെട്രോൾ ലിറ്ററിന് 55 പൈസയും ഡീസലിന് 58 പൈസയുമാണ് വർധിപ്പിച്ചത്. കഴിഞ്ഞ ആറു ദിവസം കൊണ്ട് പെട്രോളിന് നാലു രൂപയും ഡീസലിന് മൂന്നു രൂപ 88 പൈസയുമാണ് കൂട്ടിയത്.

തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 110.05 രൂപയും ഡീസലിന് 97.11 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോൾ ലിറ്ററിന് 108.50 രൂപയും ഡീസലിന് 95.66 രൂപയുമായി. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 108.02 രൂപയും ഡീസലിന് 95.03 രൂപയുമാണ് വില.