ഇന്ധനവില വർധന തുടരുന്നു ; തുടര്‍ച്ചയായ ആറാം ദിവസവും വില കൂട്ടി

Jaihind News Bureau
Saturday, February 13, 2021

 

തിരുവനന്തപുരം : തുടര്‍ച്ചയായ ആറാം ദിനവും ഇന്ധനവിലയില്‍ വര്‍ധന. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസല്‍ ലിറ്ററിന് 38 പൈസയും വര്‍ധിപ്പിച്ചു. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 90 രൂപ 39 പൈസയും ഡീസലിന് 84 രൂപ 50 പൈസയുമായി.

കൊച്ചിയില്‍ പെട്രോളിന് 88 രൂപ 60 പൈസയും ഡീസലിന് 83രൂപ 15 പൈസയുമാണ്  ഇന്നത്തെ നിരക്ക്. കഴിഞ്ഞദിവസം കേരളത്തില്‍ പെട്രോള്‍ വില ആദ്യമായി 90 രൂപ കടന്നിരുന്നു.