ഇന്ധന വിലയിലെ കുതിപ്പ് തുടരുന്നു ; 21 ദിവസത്തില്‍ ഡീസലിന് കൂടിയത് 5.87 രൂപ

Saturday, October 16, 2021

തിരുവനന്തപുരം : ഇന്ധനവിലയിൽ ഇന്നും വർധന. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ 21 ദിവസം കൊണ്ട് കൂട്ടിയത് ഡീസലിന് 5.87 രൂപയും പെട്രോളിന് 4.07 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 105 രൂപ 72 പൈസയും ഡീസലിന് 99 രൂപ 41 പൈസയുമാണ് ഇന്നത്തെ വില.

തിരുവനന്തപുരത്ത് പെട്രോളിന് 107 രൂപ 76 പൈസയും ഡീസലിന് 101 രൂപ 33 പൈസയുമാണ് കൂടിയത്. കോഴിക്കോട് പെട്രോളിന് 105 രൂപ 92 പൈസയും ഡീസലിന് 99 രൂപ 63 പൈസയുമാണ് ഇന്നത്തെ വില.