കെ സുധാകരന്‍ എംപിയുടെ കൊവിഡ് കെയർ പദ്ധതിയിലൂടെ സൗജന്യ വാക്സിനേഷന്‍; ആദ്യം രജിസ്റ്റർ ചെയ്യുന്ന 2000 പേർക്ക്

Jaihind Webdesk
Friday, September 17, 2021

കണ്ണൂർ : കെ സുധാകരന്‍ എംപിയുടെ കൊവിഡ് കെയർ പദ്ധതികളുടെ ഭാഗമായി  പാർലമെന്‍റ് മണ്ഡലത്തില്‍ സൗജന്യ വാക്സിനേഷന്‍ നല്‍കുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന രണ്ടായിരം പേർക്കാണ് കൊവിഷീൽഡ് വാക്സിനേഷൻ നൽകുന്നത്. സെപ്റ്റംബർ 20 തിങ്കളാഴ്ചയാണ് വാക്സിനേഷന്‍. കണ്ണൂർ ജൂബിലി ഹാൾ, തളിപ്പറമ്പ് – റിക്രിയേഷൻ ക്ലബ് ഹാൾ (കോടതിക്ക് സമീപം), പേരാവൂർ  ഗവണ്‍മെന്‍റ് യുപിഎസ് വിളക്കോട് (മുഴക്കുന്ന് പഞ്ചായത്ത് ) എന്നീ കേന്ദ്രങ്ങളില്‍ വെച്ചാണ് വാക്സിനേഷൻ നൽകുന്നത്.

ആദ്യഡോസ് സ്വീകരിച്ചവർക്കും രണ്ടാം ഡോസ് ആവശ്യമുള്ളവർക്കും താഴെക്കാണുന്ന ലിങ്കിലൂടെ വാക്സിനേഷനായി രജിസ്റ്റർ ചെയ്യാം.

https://forms.gle/ywvsH6hi1qhZpkXm9

നടന്‍ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ & ഷെയർ ഇന്‍റർനാഷനൽ ഫൗണ്ടേഷനും സി.പി സാലിഹ് നേതൃത്വം കൊടുക്കുന്ന സി.പി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചാണ് ഈ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

രജിസ്ട്രേഷൻ ഹെൽപ്പ് ലൈൻ നമ്പർ : 9495942402,  9074759196, 9895535015, 9895883832