ശ്രീ ചിത്രയിലെ ചികിത്സാസൗജന്യം വെട്ടിക്കുറച്ചതിനെതിരെ കെ സുധാകരൻ എം.പിയുടെ അടിയന്തിര പ്രമേയം

Jaihind News Bureau
Tuesday, December 3, 2019

ശ്രീ ചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിലെ ചികിത്സാസൗജന്യം വെട്ടിക്കുറച്ചതിനെതിരെ ലോകസഭയിൽ കെ സുധാകരൻ എം.പിയുടെ അടിയന്തിര പ്രമേയം

കേന്ദ്രസർക്കാർ സ്ഥാപനമായ തിരുവനന്തപുരത്തെ ശ്രീ ചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിലെ ചികിത്സാസൗജന്യം വെട്ടിക്കുറച്ചതിനെതിരെ ലോകസഭയിൽ കെ സുധാകരൻ എം.പിയുടെ അടിയന്തിര പ്രമേയം.

ഹൃദയം, മസ്തിഷ്കം, നാഡീരോഗങ്ങൾ എന്നിവയുടെ ചികിത്സയ്ക്ക് രാജ്യത്തെ മികച്ച റഫറൽ ആശുപത്രിയായ ഇവിടെചികിത്സാ നിരക്കുകളിൽ മാറ്റം വരുത്തിയിരുക്കുകയാണ്. ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങൾക്കും ഇളവില്ലാത്ത അവസ്ഥയാണ് .
കേന്ദ്ര സർക്കാരിന്റെ സൗജന്യ ചികിത്സാ പദ്ധതിയായ ആയുഷ്മാൻ ഭാരതും ഇവിടെ നടപ്പാക്കിയിട്ടില്ല. ഇതിനു വേണ്ടി സംസ്ഥാന സർക്കാറും, ജനപ്രതിനിധികളും പലവട്ടം ശ്രമിച്ചെങ്കിലും മാനേജ്‌മെന്റ് വഴങ്ങിയിട്ടില്ല. പാവപ്പെട്ടവരുടെ ആശ്രയ കേന്ദ്രമായ ഈ ആശുപത്രി മാനേജ്മെന്റ് നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നത് എന്ന് കെ.സുധാകരൻ എം.പി ലോകസഭയിൽ പറഞ്ഞു.

കേരളത്തിലെ മെഡിക്കൽ കോളേജുകളും, ആർ.സി. സിയും പദ്ധതി നടപ്പാക്കിയിട്ടും ശ്രീചിത്ര വഴങ്ങാത്തതിനെതിരെ സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ടെങ്കിലും അനുകൂല നടപടി ഉണ്ടായിട്ടില്ലെന്നും ചികിത്സാ നിരക്കിലെ പരിഷ്‌ക്കാരങ്ങൾ ഡിസംബർ ഒന്ന് മുതൽ നിലവിൽ വന്നിരിക്കയാണെന്നും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കുപോലും പൂർണ്ണമായ ചികിത്സാ ഇളവ് ലഭിക്കാത്ത വിധമുള്ള പരിഷ്ക്കാരം അടിയന്തിരമായി പിൻവലിക്കണമെന്നും കെ. സുധാകരൻ എം.പി അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ട് ലോകസഭയിൽ പറഞ്ഞു.