കൊവിഡ് കാലത്ത് സൗജന്യ സേവനം; മാതൃകയായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

Jaihind Webdesk
Wednesday, May 26, 2021

കൊച്ചി : ആംബുലന്‍സ് പോലും പോകാത്ത വഴികളിലൂടെ സൗജന്യ ഓട്ടോ സര്‍വ്വീസുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷിഹാബ്. ‘ഡൊമസ്റ്റിക്ക്’ എന്ന ഷിഹാബിന്റെ ഓട്ടോ കൊവിഡ് കാലത്ത് അഞ്ചല്‍പ്പെട്ടിയിലെ പാവപ്പെട്ടവരുടെ ആംബുലന്‍സാവുകയാണ്. കൊവിഡ് ബാധിതരും അല്ലാത്തവരുമായ നിര്‍ധന കുടുംബങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ ഓട്ടോറിക്ഷയുമായി ഒരു വിളിപ്പാടകലെ ഷിഹാബ് ഉണ്ട്.

24 മണിക്കൂറും സേവനസന്നദ്ധനായി രംഗത്തുള്ള ഷിഹാബ് തികച്ചും സൗജന്യമായിട്ടാണ് ഓട്ടോ സര്‍വ്വീസ് നടത്തുന്നത്. റംസാന്‍ കാലത്ത് സക്കാത്ത് നല്‍കാന്‍ നീക്കിവച്ചിരിക്കുന്ന തുക കൊണ്ടാണ് ഓട്ടോറിക്ഷയില്‍ ഇന്ധനം നിറയ്ക്കുന്നത്. ഈ ദുരിത കാലത്ത് തെരുവില്‍ ഒറ്റപ്പെട്ടു പോയവര്‍ക്കും ഷിഹാബിന്റെ സഹായ ഹസ്തം എത്തുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് മഞ്ഞള്ളൂര്‍ ബ്ലോക്ക് സെക്രട്ടറിയായ ഷിഹാബിന്റെ പ്രവര്‍ത്തനങ്ങള്‍ കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണയുമുണ്ട്.