ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യം പാലാ കോടതി നീട്ടി; കേസ് വീണ്ടും ജൂൺ 7ന് പരിഗണിക്കും

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യം പാലാ കോടതി നീട്ടി. കുറ്റപത്രത്തിന്‍റെയും അനുബന്ധ രേഖകളുടെയും പകർപ്പ് കൈമാറി. കേസ് വീണ്ടും ജൂൺ 7ന് പരിഗണിക്കും. ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പടെ ആറു വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ കർദ്ദിനാൾ ആലഞ്ചേരി ഉൾപ്പെടെ 83 സാക്ഷികളാണുള്ളത്.

Comments (0)
Add Comment