ജമ്മു കശ്മീരിൽ നാലു ഭീകരരെ സുരക്ഷാസേന വധിച്ചു

Jaihind Webdesk
Saturday, March 12, 2022

ശ്രീനഗർ : ജമ്മു കശ്മീരിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ നാലു ഭീകരർ കൊല്ലപ്പെട്ടു.  കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പാക് ഭീകരനാണ്. ഒരു ഭീകരനെ സൈന്യം ജീവനോടെ പിടികൂടി. ഇന്നലെ രാത്രി കശ്മീരിലെ വിവിധ ഇടങ്ങളില്‍ നടത്തിയ ഓപ്പറേഷനിലാണ് നാല് ഭീകരരെ വധിച്ചത്.

പുല്‍വാമയില്‍ നടത്തിയ ഓപ്പറേഷനില്‍ രണ്ട് ജെയ്ഷെ ഭീകരരെയും ഒരു പാക് ഭീകരനെയും ഖണ്ഡേര്‍ബാളിലും ഹാന്‍ഡവാരയിലും നടത്തിയ ഓപ്പറേഷനില്‍ ഒരു ലഷ്ക്വറ ത്വയ്ബ ഭീകരനെയും സൈന്യം വധിച്ചു.