ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎഫ്ഐ പ്രവര്‍ത്തകർ ഉള്‍പ്പെടെ 4 പേർ അറസ്റ്റില്‍

Jaihind Webdesk
Tuesday, May 31, 2022

 

ഇടുക്കി : ഭിന്നശേഷിക്കാരിയായ യുവതിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരുൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു. ഇടുക്കി കട്ടപ്പനയിലാണ് യുവതിയുമായി സമൂഹ മാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം വീട്ടിലെത്തി പീഡിപ്പിച്ചത്. ഡിവൈഎഫ്ഐ-സിപിഎം ബന്ധമുള്ളവരാണ് പ്രതികളെല്ലാം. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

മാനസികവെല്ലുവിളി നേരിടുന്ന യുവതിയുമായി സമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് കേസ്. സഹോദരങ്ങളായ അയ്യപ്പൻ കോവിൽ മാട്ടുക്കട്ട അമ്പലത്തിങ്കൽ എബിൻ, ആൽബിൽ, മാട്ടുക്കട്ട കുന്നപ്പള്ളി മറ്റം റെനിമോൻ, ചെങ്കര തുരുത്തിൽ റോഷൻ എന്നിവരാണ് അറസ്റ്റിലായത്. ഭിന്നശേഷിക്കാരിയായ യുവതിയുമായി സമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം വീട്ടിലെത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു. വിവരം മനസിലാക്കിയ യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.

കഴിഞ്ഞ നാലു മാസത്തിനിടയിൽ പല തവണ പ്രതികൾ  പെൺകുട്ടിയെ പീഡനത്തിനിരയാക്കി. റെനി മോനാണ് പെൺകുട്ടിയുമായി ആദ്യം അടുപ്പം സ്ഥാപിക്കുകയും വീട്ടിലെത്തി പീഡിപ്പിക്കുകയും ചെയ്തത്. പിന്നീട് സുഹൃത്തുക്കളായ ആൽബിനും, എബിനും യുവതിയുടെ നമ്പർ കൈമാറുകയായിരുന്നു. പിന്നാലെ ഇവരും വീട്ടിലെത്തി പീഡനത്തിനിരയാക്കി. ഫോൺ വഴി പെൺകുട്ടിയുമായി പരിചയത്തിലായിരുന്ന റോഷൻ യുവതിയെ കട്ടപ്പനയിൽ നിന്നും വാഹനത്തിൽ കയറ്റി ജോലി ചെയ്തിരുന്ന നെടുങ്കണ്ടത്തെ മുറിയിലെത്തിച്ചാണ് പീഡിപ്പിച്ചത്.  റെനിമോനെ പത്തനംതിട്ടയിൽ ജോലി ചെയ്തിരുന്ന ബാറിൽ നിന്നും മറ്റുള്ളവരെ വീട്ടിൽ നിന്നുമാണ് കട്ടപ്പന പോലീസ് പിടികൂടിയത്. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്നത് അന്വേഷിച്ച് വരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം ഇടുക്കി ജില്ലയില്‍ വർധിച്ചുവരികയാണ്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരായ വിവിധ അക്രമങ്ങളുമായി ബന്ധപ്പെട്ട് 2021 ല്‍ മാത്രം 220 കേസുകളാണ് ജില്ലയില്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മറ്റ് പീഡനപരാതികളുമായി ബന്ധപ്പെട്ട കേസുകള്‍ മുന്നൂറിലധികം വരും. കഴിഞ്ഞ ദിവസമാണ് പൂപ്പാറയില്‍ എത്തിയ പതിനഞ്ചുകാരിയെ തേയിലത്തോട്ടത്തില്‍ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്.