കുവൈറ്റില്‍ 143 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 710 കൊവിഡ് രോഗികള്‍ കൂടി; മരണം 4

Jaihind News Bureau
Wednesday, June 3, 2020

കുവൈറ്റില്‍ കൊവിഡ്-19 മൂലം 4 പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചരുടെ എണ്ണം 230 ആയി. 710 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 29359 ആയി. വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 143 പേര്‍ ഇന്ത്യക്കാര്‍ ആണ് . ഇതോടെ ആകെ ഇന്ത്യക്കാരുടെ എണ്ണം 8790 ആയി. പുതിയതായി 1469 പേരാണ് രോഗമുക്തര്‍ ആയത്, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 15750 ആയി . 13379 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .