മുന്‍ കേന്ദ്രമന്ത്രി അജിത് സിങ് കൊവിഡ് ബാധിച്ച് മരിച്ചു

ലഖ്‌നൗ : രാഷ്ട്രീയ ലോക്ദള്‍ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അജിത് സിങ്(82) അന്തരിച്ചു. ഏപ്രില്‍ 20ന് അജിത് സിങിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. രോഗം ഗുരുതരമായ അജിത് സിസിങിന്‍റെ ആരോഗ്യനില ബുധനാഴ്ച രാത്രിയോടെ വഷളാവുകയും വ്യാഴാഴ്ച രാവിലെ മരണം സംഭവിക്കുകയുമായിരുന്നു.

മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിങിന്‍റെ മകനാണ് ചൗധരി അജിത് സിങ്. ഖരഗ്പൂര്‍ ഐഐടിയില്‍ നിന്ന് പഠിച്ചിറങ്ങിയ അജിത് സിങ്ങ് ഷിക്കാഗോയില്‍ ഉപരിപഠനം നേടി. 15 വര്‍ഷം അമേരിക്കയില്‍ കംപ്യൂട്ടര്‍ മേഖലയില്‍ ജോലി ചെയ്ത ശേഷമാണ് നാട്ടിലെത്തി രാഷ്ട്രീയത്തില്‍ സജീവമായത്‌. രണ്ടാം യുപിഎ സര്‍ക്കാരില്‍ വ്യോമയാന മന്ത്രിയായി.

 

Comments (0)
Add Comment