മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി എന്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. 84 വയസായിരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുന്‍ യുഡിഎഫ് മന്ത്രിസഭയില്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്ന സി എന്‍ ബാലകൃഷ്ണന്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്നാണ് ജയിച്ചത്. ദീര്‍ഘകാലം തൃശൂര്‍ ഡിസിസി പ്രസിഡന്‍റും കെപിസിസി ട്രഷററുമായിരുന്നു.
തൃശ്ശൂർ പുഴയ്ക്കൽ ചെമ്മങ്ങാട്ട് വളപ്പിൽ നാരായണന്റെയും പാറു അമ്മയുടെയും മകനായി 1936ലായിരുന്നു സി.എൻ ബാലകൃഷ്ണന്റെ ജനനം. പുഴയ്ക്കൽ ഗ്രാമീണ വായനശാലയിലെ ലൈബ്രേയിയനായിരുന്ന അദ്ദേഹം വിനോബ ഭാവേയുടെ ഭൂദാൻ യജ്ഞത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് സജീവമായത്. 2011 ലെ തിരഞ്ഞെടുപ്പിലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചതും വടക്കാഞ്ചേരിയിൽ സിപിഎമ്മിനെ പരാജയപ്പെടുത്തി സഭയിൽ എത്തിയതും.
തൃശ്ശൂർ ഡിസിസി പ്രസിഡന്റും വൈസ് പ്രസിഡന്റും കെപിസിസി ട്രഷററുമായി പ്രവർത്തിച്ച അദ്ദേഹത്തെ വ്യത്യസ്തനാക്കിയത് സംഘാടക മികവാണ്. കരുണാകരൻ സപ്തതി സ്മാരക മന്ദിരം എന്നപേരിലുള്ള തൃശ്ശൂർ ഡി.സി.സി ഓഫീസ്, ജില്ലാ സഹകരണ ബാങ്കിന്റെ ജവഹർലാൽ കൺവെൻഷൻ സെന്റർ തുടങ്ങിയവയുടെ നിർമ്മാണത്തിന് നേതൃത്വം നൽകിയതും അദ്ദേഹത്തിന്റെ സംഘാടക മികവിന് ഉദാഹരണങ്ങളാണ്. മിൽമ വരുന്നതിന് ഏറെ മുമ്പ് തന്നെ തൃശ്ശൂരിൽ ക്ഷീര കർഷകസംഘം രൂപവത്കരിച്ച് പാ്ക്കറ്റ് പാൽ വിതരണം നടത്താൻ നേതൃത്വം നൽകിയതും അദ്ദേഹമായിരുന്നു.
അനാരോഗ്യംമൂലം ഏറെനാളായി പൊതുപരിപാടികളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. തങ്കമണിയാണ് ഭാര്യ