പതിവ് തെറ്റിക്കാതെ ഉമ്മന്‍ ചാണ്ടി; തിരുവോണം ക്യാന്‍സർ രോഗികള്‍ക്കൊപ്പം

Jaihind Webdesk
Thursday, September 8, 2022

 

തിരുവനന്തപുരം: തിരുവോണ നാളിൽ മുൻ വർഷങ്ങളതിലേതിന് സമാനമായി ക്യാൻസർ രോഗികൾക്കൊപ്പം ഓണം ആഘോഷിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തുടർച്ചയായ ഏഴാം വർഷമാണ് ഉമ്മൻ ചാണ്ടി ക്യാൻസർ രോഗികൾക്കൊപ്പം ഓണം ആഘോഷിക്കുന്നത്.

ഇന്ദിരാഗാന്ധി വീക്ഷണം കൾച്ചറൽ ഫോറത്തിന്‍റെ നേതൃത്വത്തിലുള്ള തിരുവോണ സാന്ത്വനമാണ് ഉമ്മൻ ചാണ്ടിയുടെ വസതിയിൽ നടന്നത്. തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിലാണ് പരിപാടി സംഘടിപ്പിച്ചത്. ക്യാൻസർ രോഗികൾക്കുള്ള ചികിത്സാ സഹായവും ഓണപ്പുടവ വിതരണവും ഇതിന്‍റെ ഭാഗമായി നടന്നു.

ഉമ്മൻ ചാണ്ടിക്കും കുടുംബാംഗങ്ങൾക്കും ഒപ്പം നിരവധി പേരാണ് ഓണസദ്യ കഴിക്കാൻ എത്തിയത്. തുടർച്ചയായി ഏഴാം വർഷമാണ് ഉമ്മൻ ചാണ്ടിയുടെ വസതിയിൽ തിരുവോണ സഹായ വിതരണവും ഓണസദ്യയും നടക്കുന്നത്. വസതിയിൽ എത്തിയ എല്ലാവർക്കും ഉമ്മൻ ചാണ്ടിയും കുടുംബവും ഓണാശംസകളും നേർന്നു.