ടിആർപി അഴിമതിക്കേസ് : ബാർകിന്‍റെ മുൻ മേധാവി റോമിൽ റാംഗരിയ അറസ്റ്റിൽ

ടിആർപി അഴിമതിക്കേസിൽ ടിവി റേറ്റിങ് ഏജൻസിയായ ബാർകിന്‍റെ മുൻ മേധാവി അറസ്റ്റിൽ. മുംബൈ ക്രൈംബ്രാഞ്ച് സംഘമാണ് ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ മുൻ സിഇഒ റോമിൽ റാംഗരിയയെ പിടികൂടിയത്. കേസിലെ പതിനാലാമത്തെ അറസ്റ്റാണിത്. അന്വേഷണത്തിനിടെ റാംഗരിയക്ക് കേസിൽ പങ്കുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. പ്രതിയെ പ്രാദേശിക കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. അഴിമതിയുമായി ബന്ധപ്പെട്ട് ഞായറാഴ്ച റിപ്പബ്ലിക് മീഡിയ നെറ്റ്വർക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വികാസ് ഖഞ്ചന്ദാനിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തിന് ബുധനാഴ്ച കോടതി ജാമ്യം അനുവദിച്ചു. ചില ചാനലുകൾ ടിആർപിയിൽ തട്ടിപ്പ് നടത്തിയതായി കാണിച്ച് ഹൻസ റിസർച്ച് വഴി റേറ്റിങ് ഏജൻസിയായ ബാർക് പരാതി നൽകിയതിനെ തുടർന്നാണ് പോലീസ് നടപടി ആരംഭിച്ചത്.

Comments (0)
Add Comment